മധുവിന്റെ മരണം; ഒന്നാംപ്രതി ഭക്ഷ്യമന്ത്രി: യുവമോര്‍ച്ച

Monday 26 February 2018 2:00 am IST

 

ആലപ്പുഴ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണകാരണം യഥാര്‍ത്ഥത്തില്‍ അവന്റെ പട്ടിണിയാണെന്നും ആദിവാസി ഊരുകളില്‍ പോലും അരിയെത്തിക്കാത്ത ഭക്ഷ്യമന്ത്രിയാണ് യഥാര്‍ത്ഥ കൊലയാളിയെന്നും യുവമോര്‍ച്ച ജില്ല പ്രസിഡന്റ് എസ്. സാജന്‍. 

  ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ കൈ കെട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐവൈഎഫ് കൊടി കുത്തി കൊലപ്പെടുത്തിയതതാണ് സുഗതനെ എന്നും ആ കുടുംബം ആത്മഹത്യ ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര സഹായം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

  യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്. സ്വരാജ് അദ്ധ്യക്ഷനായ യോഗത്തില്‍ ജില്ല സെക്രട്ടറി  എസ്. രമേശ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം. സൗജിത്ത്  ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി  അരുണ്‍ കെ. പണിക്കര്‍, .യുവമോര്‍ച്ച ജില്ല കമ്മറ്റി അംഗങ്ങളായ സി.ഡി. ബിനുദാസ്, സുധീഷ് മേനാശ്ശേരി മണ്ഡലം ഭാരവാഹികളായ അരുണ്‍ കൂറ്റുവേലി, ബിജെപി ഭാരവാഹികളായ അഭിലാഷ് മാമ്പറമ്പില്‍, സുരേഷ് വര്‍മ്മ, എ.ആര്‍. ബൈജു, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.