അടിമന ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിച്ചു

Monday 26 February 2018 2:00 am IST

 

 

അമ്പലപ്പുഴ: കോമന അടിമന ഭദ്രകാളീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പൊങ്കാല   വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. സരള എസ്. പണിക്കര്‍ ദീപം തെളിയിച്ചു. അടിമന ഇല്ലത്ത് ഉമാദേവി അന്തര്‍ജനം പൊങ്കാല അടുപ്പില്‍ ദീപം പകര്‍ന്നു. 

  സജീവന്‍ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി അമ്പലപ്പുഴ ക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, തന്ത്രി പ്പാക്കുടി ഹരിനാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവിധ പൂജകള്‍  നടന്നു. ബി.മുരളീധരന്‍ നായര്‍, എന്‍. വിജയകുമാര്‍, പി.ഡി.കേശവന്‍ നമ്പൂതിരി, സി.ബേബി, എം. ജയകുഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.