മാവേലിക്കരയില്‍ ഇന്ന് വ്യാപാരിഹര്‍ത്താല്‍

Monday 26 February 2018 2:00 am IST

 

ആലപ്പുഴ: ആത്മഹത്യ ചെയ്ത വ്യാപാരി ബിജുരാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മാവേലിക്കര താലൂക്കില്‍ ഇന്ന് പകല്‍ ഹര്‍ത്താല്‍ ആചരിക്കും. സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരുടെ നിരന്തരമായ പീഢനം മൂലമാണ് ബിജുരാജ് മരിച്ചത്.   കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് വില്‍പന നികുതി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണയും നടത്തും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്  മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് അറിയിച്ചു. ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉല്‍ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.