തിരുവനന്തപുരം: നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് യാത്ര മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടക്കുന്ന ഡോക്ടര്‍മാരുടെ മഹാ പഞ്ചായത്തോടെ സമാപിക്കും.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ബില്‍ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്താനാണ് ഭാരത് യാത്ര നടത്തുന്നതെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കേദ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നാഷണല്‍ മെഡിക്കല്ബില് വന്‍ അഴിമതിക്ക് വഴിതെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വീണ്ടും ലൈസന്‍സ് പരീക്ഷ നടപ്പിലാക്കുന്നത് കച്ചവട താല്പര്യങ്ങള് മുന്‍നിര്‍ത്തിയാണ്. ഇത്തരം വിവിധ പ്രശ്നങ്ങള്‍ എന്‍എംസി. ബില്ലില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: