ഏറ്റുമാനൂരില്‍ ഉത്സവം കൊടിയിറങ്ങി

Monday 26 February 2018 2:00 am IST
മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയിങ്ങി. ഇന്നലെ ഉച്ചക്ക് 12ന് ക്ഷേത്രത്തില്‍ ഒരു പ്രദക്ഷിണത്തിനു ശേഷം ആറാട്ടിനായി പേരൂര്‍ പൂവത്തുംമൂട് കടവിലേക്ക് പുറപ്പെട്ടു.

 

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയിങ്ങി. ഇന്നലെ ഉച്ചക്ക് 12ന് ക്ഷേത്രത്തില്‍ ഒരു പ്രദക്ഷിണത്തിനു ശേഷം ആറാട്ടിനായി പേരൂര്‍ പൂവത്തുംമൂട് കടവിലേക്ക് പുറപ്പെട്ടു. 

പൂവത്തുംമൂട് തടവിലേക്കുള്ള അഞ്ചു കിലോമീറ്റര്‍ ദൂരത്ത് വഴി നീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പേരുര്‍ കാവിലെത്തി.ആനക്കൊട്ടിലില്‍ വച്ച് ദേവിക്ക് അഭിമുഖമായി നിന്ന് പേരുര്‍ കാവിലമ്മ നിറപറയും നിലവിളക്കുമായി സ്വീകരിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ ചെലവിന് എന്ന സങ്കല്ലത്തില്‍ പേരൂര്‍കാവില്‍ പണക്കിഴി സമര്‍പ്പിച്ചു. പൂവത്തുംമൂട്ടിലെ ആറാട്ടുകടവില്‍ രാത്രി പത്തു മണിയോടെ ആറാട്ടു നടന്നു. ഈ സമയം മറുകരയില്‍ പെരിങ്ങല്ലൂര്‍ മഹാദേവന്റെ ആറാട്ടും നടന്നു. തിരിച്ചു ആറാട്ടു കഴിഞ്ഞ് ചാലക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭഗവാനെ ഇറക്കി പൂജകള്‍ നടന്നു.ആറാട്ടു സദ്യക്കു ശേഷം പുലര്‍ച്ചെ ഒരു മണിയോടെ ഏറ്റുമാനൂര്‍ പേരൂര്‍കവലയിലെ ആറാട്ട് എതിരേല്‍പ്പ് മണ്ഡപത്തില്‍ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഭഗവാന്  സ്വീകരണം. 

തുടര്‍ന്ന് സ്വീകരിച്ചാനയിച്ച് ക്ഷേത്തിലെത്തിയതിന് ശേഷം കൊടിയിറക്കി. ആറാട്ടെഴുന്നള്ളിപ്പിന് ഒരുക്കുന്ന മികച്ച സ്വീകരണ പന്തലന് കടപ്പാട്ടൂര്‍ വിഗ്രഹ ലബ്ദിക്കു കാരണഭൂതനായ മഠത്തില്‍ പാച്ചുനായര്‍ ട്രസ്റ്റിന്റെ എവറോളിങ് ട്രേഫിയും ക്യാഷ് അവാര്‍ഡും നല്‍കും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.