ന്യൂദല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തേയും രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് ട്വീറ്റ്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ബോളിവുഡ് താരം ശ്രീദേവിക്ക് 2013ല്‍ പദ്മശ്രീ പുരസ്കാരം യുപിഎ സര്‍ക്കാരാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് അനുശോചന സന്ദേശത്തില്‍ ചേര്‍ത്തിരുന്നു. ഇതിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയതോടെയാണ് ട്വീറ്റ് പിന്‍വലിച്ചത്.
ശ്രീദേവിയുടെ മരണവാര്‍ത്ത എറെ ദുഃഖം ഉളവാക്കുന്നതാണ്. അവര്‍ നമ്മുടെ ഹൃദയത്തില്‍ ഇനിയുമുണ്ടാകും. 2013ല്‍ യുപിഎ സര്‍ക്കാരാണ് ശ്രീദേവിക്ക് പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചത്, എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ട്വീറ്റ്.സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധ റീട്വീറ്റുകള്‍ വന്നതോടെ പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് തടിയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: