അവസാനദൃശ്യങ്ങളുടെ ആഘാതം

Monday 26 February 2018 2:30 am IST

അവസാന ദിനം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവഴിച്ച് ശ്രീദേവി. അനന്തരവന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ദുബായിയില്‍ എത്തിയ ശ്രീദേവി അവിടെവെച്ചാണ് മരിച്ചത്. 

ജാന്‍വിയുടെ ആദ്യ സിനിമ ധടക്കിന്റെ അണിയറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആയിരുന്നതിനാലാണ് മോഹിതിന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്. മകളുടെ സിനിമാ അരങ്ങേറ്റത്തില്‍ ശ്രീദേവിയും ഏറെ ആകാംക്ഷയിലായിരുന്നു. 

ഭര്‍ത്താവ് ബോണി കപൂര്‍, ഇളയമകള്‍ ഖുഷി എന്നിവര്‍ക്കൊപ്പം മറ്റ് ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, അഭിഷേക് ബച്ചന്‍ എന്നിവരും മോഹിതിന്റെ വിവാഹത്തിന് എത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു വിവാഹമെങ്കിലും ദുബായിയില്‍ത്തന്നെ തുടരാന്‍ ശ്രീദേവി തീരുമാനിക്കുകയായിരുന്നു. 

വിവാഹ വേളയില്‍ നവദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പവുമെടുത്ത നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി ശ്രീദേവി പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ഈ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വിവാഹ ആഘോഷങ്ങളിലും അവര്‍ തന്നെയായിരുന്നു താരം. ആഘോഷത്തിനിടെയിലെ വീഡിയോകള്‍ക്കും വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. 

അതിനിടെ ഇന്ത്യന്‍ മണ്ണിലെടുത്ത ശ്രീദേവിയുടെ അവസാന ചിത്രവും പുറത്തുവന്നിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വിരാല്‍ ഭയാനിയാണ് ഈ ചിത്രം പങ്കുവെച്ചത്. മോഹിതിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ബോണി കപൂറിനും ഖുഷിക്കുക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്നതിനിടെ എടുത്ത ചിത്രമാണ് ഇത്. 

ശ്രീദേവിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിമാനത്താവളത്തില്‍ വെച്ച് എടുത്ത ചിത്രം ഇന്ത്യന്‍ മണ്ണില്‍ അവസാനത്തേതാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന അടിക്കുറിപ്പില്‍ വിരാല്‍ ഭയാനി ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.