നഷ്ടമായത് ബോളിവുഡിന്റെ ചാന്ദ്‌നിയെ....

Monday 26 February 2018 2:30 am IST

എന്തു കൊണ്ടാണെന്നറിയില്ല, എന്തെന്നില്ലാത്ത ഭയം തോന്നുന്നു എന്ന അമിതാബ് ബച്ചന്റെ ട്വീറ്റ് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നത്.  നിരവധി ചിത്രങ്ങളില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ച ബച്ചന്‍, 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീദേവി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലും അവര്‍ക്കൊപ്പം അഭിനയിച്ചിരുന്നു. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ്- ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്താണ്  അവര്‍ കടന്നു പോകുന്നത്. അവരുടെ പ്രകടനം മറ്റ് അഭിനേതാക്കള്‍ക്ക് പ്രചോദനമാകും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി- ചലച്ചിത്ര രംഗത്തെ അനുഭവസമ്പന്നയായ കലാകാരിയായിരുന്ന അവരുടെ  ദൈര്‍ഘ്യമേറിയ സിനിമാ ജീവിതത്തില്‍ വ്യത്യസ്തവും അവിസ്മരണീയവുമായ നിരവധി കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. 

കമല്‍ ഹാസന്‍- കൗമാരക്കാരിയായ പെണ്‍കുട്ടിയില്‍ നിന്ന് മഹാത്തായ ഒരു സ്ത്രീയിലേക്കുള്ള ശ്രീദേവിയുടെ പരിവര്‍ത്തനത്തിന് താന്‍ സാക്ഷിയായിരുന്നു. അര്‍ഹതപ്പെട്ട താരപദവിയായിരുന്നു അവള്‍ക്ക് ലഭിച്ചത്. അവസാനവട്ടത്തെ കണ്ടുമുട്ടലുള്‍പ്പടെ അവരോടൊപ്പമുള്ള നിരവധി ആഹ്ലാദ പൂര്‍ണ്ണമായ നിമിഷങ്ങളാണ് മനസ്സിലൂടെ മിന്നി മറയുന്നത്. ശ്രീദേവിയുടെ അസ്സാന്നിധ്യം വേദനിപ്പിക്കും.

സേജല്‍ അലി-എന്റെ അമ്മയെ ഒരിക്കല്‍ കൂടി നഷ്ടമായി(മോം എന്ന ചിത്രത്തില്‍ ശ്രീദേവിയുടെ മകളുടെ വേഷം കൈകാര്യം ചെയ്ത നടി ) 

 ഋഷികപൂര്‍- മരണവാര്‍ത്ത കേട്ടാണ് ഉറക്കമുണര്‍ന്നത്, നടുങ്ങിപ്പോയി, ബോണിയോടും മക്കളോടും അനുശോചനം രേഖപ്പെടുത്തുന്നു. 

അമീര്‍ ഖാന്‍- അകാലത്തിലുള്ള ശ്രീദേവിജിയുടെ വിയോഗം ഏറെ ദുഖത്തിലാഴ്ത്തി, ഞാന്‍ എക്കാലത്തും അവരുടെ അഭിനയത്തിന്റെയും  സ്വാഭാവത്തിലെ സൗകുമാര്യതയുടേയും കുലീനത്വത്തിന്റെയും കടുത്ത ആരാധാകനായിരുന്നു. എല്ലാ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു. അവരുടെ ലക്ഷക്കണക്കിന് ആരാധകര്‍ക്കൊപ്പം ദു:ഖത്തില്‍ പങ്കു ചേരുന്നു.

 രാം ഗോപാല്‍ വര്‍മ്മ - എനിക്ക് മുന്‍പ് ശ്രീദേവിയെ തിരികെ വിളിച്ച ദൈവത്തെ ശപിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കെ എന്തിനാണ് ശ്രീദേവിയെ വിളിച്ചത്. എന്നെ വിളിച്ചുണര്‍ത്തൂ, ഇത് ദുസ്വപ്‌നം മാത്രമാണെന്ന് ആരെങ്കിലും പറയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.