ന്യൂദല്‍ഹി: ആഡംബര കാറുകള്‍ മോഷ്ടിച്ച ജ്യോത്സ്യനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ ചാനലുകളില്‍ പരിപാടി അവതരിപ്പിച്ച് പ്രശസ്തനായ നിഷിത് ശാസ്ത്രിയാണ് അറസ്റ്റിലായത്. ബിഎംഡബ്ല്യു, ഓഡി എന്നിവയുള്‍പ്പെടെ നാല് കാറുകളും പിടിച്ചെടുത്തു. മോഷ്ടിച്ച കാറുകളിലാണ് ഇയാള്‍ ചാനലില്‍ പരിപാടിക്കെത്തിയിരുന്നത്.
സഹായിയും ഡ്രൈവറുമായ ജോയി വിഗ് എന്നയാളെയും പോലീസ് പിടികൂടി. മോഷ്ടിച്ച ഇന്നോവ ക്രിസ്റ്റ കാറുമായി സിരിഫോര്ട്ടിനടുത്ത് വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നിഷിതിന് വേണ്ടിയാണ് മോഷണമെന്ന് ജോയി വെളിപ്പെടുത്തി. തുടര്‍ന്ന് വൃന്ദാവനിലെ നിഷിതിന്റെ വീട്ടിലെത്തിയ പോലീസ് മറ്റ് വാഹനങ്ങളും കണ്ടെത്തി.
ഉയര്‍ന്ന ശമ്പളമുള്ള ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആഡംബര വാഹനങ്ങളിലെ ഡ്രൈവര്‍മാരുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ജോയിയുടെ രീതി. പിന്നീട് വാഹനം ഓടിച്ചുനോക്കുന്നതിനായി വാങ്ങി കടന്നുകളയും. യഥാര്‍ത്ഥ താക്കോലുള്ളതിനാല് കാര്‍ വാങ്ങുന്നവര്‍ക്കും സംശയമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: