കോഹ്‌ലിക്കും ധോണിക്കും വിശ്രമം; രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍

Monday 26 February 2018 2:44 am IST

ന്യൂദല്‍ഹി: നായന്‍ വിരാട് കോഹ് ലി, മുന്‍ നായകന്‍ ധോണി, ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് എന്നിവര്‍ക്ക് വിശ്രമം നല്‍കി ശ്രീലങ്കയിലെ ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നിദാഹസ് ട്രോഫിക്കായുളള ടൂര്‍ണമെന്റ് അടുത്തമാസം ആറിന് ആരംഭിക്കും. ബംഗ്ലാദേശാണ് മസ്തരിക്കുന്ന മൂന്നാം ടീം. ഫൈനല്‍ 18ന് നടക്കും.

കോഹ്‌ലിയുടെ അഭാവത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. കളിക്കാരുടെ ജോലിഭാരവും നടക്കാനിരിക്കുന്ന പരമ്പരകളും പരിഗണിച്ചാണ് നിദാഹസ് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ധോണി വിശ്രമം വേണമെന്ന് അക്ഷേിച്ചിരുന്നതായും സെലക്ഷന്‍ കമ്മിറ്റി ചെര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ഈ സീസണില്‍ ഇന്ത്യന്‍ ടീമിന് തിരക്കിട്ട പരിപാടികളാണ്.ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ഇന്ത്യ ഇനി ശ്രീലങ്കയിലെ ടൂര്‍ണമെന്റില്‍ മത്സരിക്കും. തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അരംഭിക്കും. ഇതിനുശേഷം ഇന്ത്യ പരമ്പരക്കായി ഇംഗ്ലണ്ടിലേക്ക് പോകും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), സുരേഷ് റെയ്‌ന, മനീഷ് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചഹല്‍, അക് ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ഷാര്‍ദുല്‍ താക്കുര്‍, ജയദേവ് ഉനദ്ഘട്, മുഹമ്മദ് സിരാജ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.