ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് അവാര്‍ഡ് സമ്മാനിച്ചു

Monday 26 February 2018 2:44 am IST

കേപ്ടൗണ്‍: ലോക ഒന്നാം റാങ്ക് നിലനിര്‍ത്തിയ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അധികാരദണ്ഡ് സമ്മാനിച്ചു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ചടങ്ങില്‍ സുനില്‍ ഗവാസക്ക്കറും ഗ്രേം പൊള്ളോക്കും ചേര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അധികാര ദണ്ഡ് സമ്മാനിച്ചത്.

ജോഹന്നസ്ബര്‍ഗ്  ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യക്ക് ലോക ഒന്നാം റാങ്ക് ഉറപ്പായത്. ഏപ്രില്‍ മൂന്ന് വരെ ഒരു രാജ്യത്തിനും ഇന്ത്യയെ മറികടന്ന് ഒന്നാം റാങ്ക് പദവി നേടാനാകില്ല. ഇതോടെയാണ് ഇന്ത്യക്ക് ടെസ്റ്റ് ചമ്പ്യന്‍ഷിപ്പിനുള്ള ചെങ്കോല്‍ സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ ഈ ബഹുമതി സ്വന്തമാക്കുന്നത്. 2016 ഒക്‌ടോബര്‍ മുതല്‍ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍കാലം ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. ധോണി നയിച്ച ടീം 2009 നവംബര്‍ മുതല്‍ 2011 ഓഗസ്റ്റ് വരെ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.

സ്റ്റീവ് വോ, റിക്കി പോണ്ടിങ്ങ്, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), ആന്‍ഡ്രു സ്‌ട്രേസ് (ഇംഗ്ലണ്ട്), ഗ്രേം സ്മിത്ത്, ഹഷീം അംല (ദക്ഷിണാഫ്രിക്ക), മിസ്ബാ ഉള്‍ ഹഖ് (പാക്കിസ്ഥാന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.