ധവാനും ഭുവിക്കും സ്ഥാനക്കയറ്റം.

Monday 26 February 2018 2:30 am IST

ദുബായ്: ഇന്ത്യയുടെ ശിഖര്‍ ധവാനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും ഐ സിസി ട്വന്റി 20 റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം.

പതിനാല് സ്ഥാനം മുന്നോട്ടുകയറിയ ധവാന്‍ 28-ാം റാങ്കിലെത്തി. ധവാന്റെ മികച്ച റാങ്കിങ്ങാണിത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ 20 സ്ഥാനം മുന്നില്‍കയറി 12-ാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ മികച്ച പ്രകടനമാണ് ധവാന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും സ്ഥാനമുയര്‍ത്തിയത്.

സിംബാബ്‌വെക്കെതിരായ പരമ്പര നേടിയ അഫ്ഗാനിസ്ഥാന്റെ ലെഗ് സ്പിന്നര്‍ റഷീദ് ഖാനാണ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം.

ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ കോളിന്‍ മുണ്‍റോയാണ് ഒന്നാം സ്ഥാനത്ത്. വിരാട് കോഹ്‌ലി ആറാം സ്ഥാനത്താണ്.

ടീമുകളുടെ റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ 126 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഓസീസിനാണ് രണ്ടാം റാങ്ക്. ഇന്ത്യയ്ക്കാണ് മൂന്നാം സ്ഥാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.