അസത്യത്തിന്റെ ആവിഷ്‌കാരം സംസ്‌കാരത്തിന്റെ ലക്ഷണമല്ല

Monday 26 February 2018 2:30 am IST

കൊല്ലം: അസത്യത്തിന്റെ ആവിഷ്‌കാരം സംസ്‌കാരത്തിന്റെ ലക്ഷണമല്ലെന്ന് തപസ്യ സംസ്ഥാന പ്രതിനിധിസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ചരിത്രത്തെയും ജീവിതത്തെയും വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും ഒരു നാടിന്റെ പാരമ്പര്യത്തെ ഇല്ലാതാക്കിയും നടത്തുന്ന ആവിഷ്‌കാര പരിശ്രമങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്.

സമാജത്തിന്റെ ഉണര്‍വും ഉന്നമനവുമാണ് കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം. അത് രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അടിയറ വെയ്ക്കാനുള്ളതല്ല, കല, രാഷ്ട്രീയാതീതവും സമഗ്ര മാനവികതയില്‍ അധിഷ്ഠിതവുമാകണമെന്നും പ്രമേയം അഭിപ്രായപ്പെട്ടു. അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന സമീപനം സാംസ്‌കാരിക ലോകത്തിന് നല്ലതല്ല. മതവര്‍ഗീയതയും സംഘടിതരാഷ്ട്രീയവും എഴുത്തുകാരന്റെ സര്‍ഗാത്മകതയ്ക്ക് ഭീഷണിയാകുന്നത് കേരളം നേരിടുന്ന അപകടത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.