തിരുവനന്തപുരം: പട്ടികവര്‍ഗ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ അവഗണയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ചെയര്മാന് കുമ്മനം രാജശേഖരന് 27ന് സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും.
പട്ടികവര്‍ഗമന്ത്രി എ.കെ. ബാലന് രാജിവയ്ക്കുക, പട്ടികവര്‍ഗ ക്ഷേമത്തിനായി കിട്ടിയതും ചെലവഴിച്ചതുമായ തുകയുടെ ധവളപത്രം ഇറക്കുക, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസമെന്ന് എന്‍ഡിഎ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. കൃഷ്ണദാസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: