ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

Monday 26 February 2018 8:18 am IST
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മൃതദേഹം എംബാമിങ്ങിനായി മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് കൊണ്ടുപോകും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മുംബൈയിലെത്തിക്കും. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നു ദുബൈയിലായിരുന്നു അന്ത്യം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടികഴിഞ്ഞാലുടന്‍ ചാര്‍ട്ടേട്​വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഫോറന്‍സിക്​ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്​. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മൃതദേഹം എംബാമിങ്ങിനായി മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് കൊണ്ടുപോകും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ദുബായ് പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസിച്ച ഹോട്ടല്‍ പരിശോധിച്ച്  വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 

മൃതദേഹം കൊണ്ടുവരാനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബായിലെത്തിയിട്ടുണ്ട്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. താമസിക്കുന്ന ഹോട്ടലിലെ ബാത്റൂമില്‍ തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക്​നേരത്തെ ആരോഗ്യപ്രശ്​നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇതിന് മുമ്പ് ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.