ബ്രിട്ടണില്‍ വന്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

Monday 26 February 2018 8:35 am IST

ലണ്ടന്‍: ബ്രിട്ടണിലെ ലസ്റ്ററില്‍ വന്‍സ്ഫോടനം ഉണ്ടായി. ഇവിടുത്തെ ഹിങ്ക്ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആറ് അഗ്നിശമനസേനാ വിഭാഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്ഫോടനം നടന്ന ഹിങ്ക്ലി റോഡും സമീപത്തെ മറ്റ് റോഡുകളും പോലീസ് അടച്ചു. എന്നാല്‍ ഭീകരാക്രമണമാണ് നടന്നതെന്ന് പറയാനാകില്ലെന്നും അഗ്നിശമനസേനാ വിഭാഗവുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം നടത്തിയ ശേഷമേ പ്രാഥമിക നിഗമനങ്ങളിലെങ്കിലും എത്താന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.