പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് 62 കാരനായ മനോഹര്‍ പരീക്കര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
നിര്‍ജലീകരണമാണെന്നും, ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു. പരീക്കറുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചുവെന്നും റാണെ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍. ഡിസ്ചാര്‍ജ് വാങ്ങിയാണ് ഗോവയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: