കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. തുടര്‍ സമരം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന് പറഞ്ഞു.
ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്തെല്ലും അലോസരപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ നിലപാട്പ്രതീക്ഷിച്ചതാണ്. സിബിഐ അന്വേഷണം ആവാമെന്ന നിലപാട്മുമ്പ് മന്ത്രി എ.കെ ബാലന് സ്വീകരിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്നോട്ട് പോയതെന്നും സുധാകരന് പറഞ്ഞു.
ഷുഹൈബ്വധത്തിലെ പ്രതി ആകാശ്തില്ലങ്കേരിക്ക്സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സിബിഐ അന്വേഷണമുണ്ടായാല്‍ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത് വരികയുള്ളു എന്നും സുധാകരന് പറഞ്ഞു.
നിരാഹാര സമരം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമനുസരിച്ച്പ്രവര്ത്തിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിരാഹാര സമരം തുടരുന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: