യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Monday 26 February 2018 1:20 pm IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് ഉള്ളിലേക്കും പോലീസിന് നേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രകോപനം ഒന്നുമില്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തലസ്ഥാന നഗരത്തില്‍ അഴിഞ്ഞാടിയത്. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. യുദ്ധസമാനമായ അന്തരീക്ഷമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. 

സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു . സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തല്‍ കേന്ദ്രീകരിച്ചാണ് സമരക്കാര്‍ അക്രമം നടത്തിയത്. അക്രമത്തില്‍ ജലപീരങ്കി വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കാല്‍നട യാത്രക്കാര്‍ക്ക് നേരെയും സമരക്കാര്‍ അതിക്രമം നടത്തിയതായി പരാതിയുയര്‍ന്നിട്ടുണ്ട് എംജി റോഡിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ പ്രവത്തകര്‍ ഗതാഗതം തടഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.