ലഖ്നൗ: ഭീകരരുടേതെന്ന് സംശയിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ക്ഷണം ലഭിച്ചുവെന്ന് യുപി പോലീസ്. ‘ലഷ്കര്‍ ഇ തൊയ്ബ’ എന്ന് പേരുള്ള ഗ്രൂപ്പില്‍ ചേരാനാണ് ക്ഷണം ലഭിച്ചതെന്ന് യുവാക്കള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ലഖ്നൗ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പില്‍ ഇങ്ങനെയൊരു മെസേജ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗ്രൂപ്പില്‍ അംഗമായ യുവാവ് ആണ് പോലീസിനെ വിവരം അറിയിച്ചത്.എന്നാല്‍ ഇന്‍ വിറ്റേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തെങ്കിലും ഒന്നും കാണാനായില്ലെന്നും വിവരം നല്കിയ ആള് പറഞ്ഞു.
രാജസ്ഥാനിലെ ഭില്‍വാഡയിലെ ഒരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇതിനു പിന്നിലെന്ന് പിന്നീട് വ്യക്തമായതായി പോലീസ് പറഞ്ഞു. അന്വേഷണം തുടരും. പിതാവ് സ്ഥലത്തില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യാനാകില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച കുട്ടിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: