ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍: നാല് മാവോയിസ്റ്റുകളെ വധിച്ചു

Monday 26 February 2018 3:31 pm IST
"undefined"

റാഞ്ചി: ഝാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.  ഝാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.  സിപിഐഎല്‍ മാവോയിസ്റ്റ് സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. സംഘത്തില്‍ പന്ത്രണ്ടുപേരുണ്ടായിരുന്നതായി സുരക്ഷാ സേന അറിയിച്ചു

 

സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മാവോയിസ്റ്റ് സാന്നിധ്യം വനത്തിലുണ്ടെന്ന് കണ്ടെത്തിയത്. സുരക്ഷാസേന എത്തിയെന്നു മനസ്സിലാക്കിയതോടെ മാവോവാദികള്‍ വെടിവയ്പ്പു നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു.

പ്രദേശത്ത് കൂടുതല്‍ നക്‌സലുകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നു പോലീസ് ഇവിടെ തെരച്ചില്‍ നടത്തിവരികയാണ്. ഫെബ്രുവരി 18ന് ജാര്‍ഖണ്ഡിലെ സുക്മയില്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 20 നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.