കെജ്‌രിവാളിന്റെ വസതിയിലെ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം

Monday 26 February 2018 3:48 pm IST
"undefined"

ന്യൂദല്‍ഹി: ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെതിരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്ന് പോലീസ്. കേസ് പരിഗണിക്കുന്ന കോടതിയിലാണ് ദല്‍ഹി പോലീസ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ദൃശ്യങ്ങളും അതിലെ സമയവും തമ്മില്‍ യോജിക്കുന്നില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

കെജ്‌രിവാളും ചീഫ് സെക്രട്ടറിയും ആം ആദ്മി എംഎല്‍എമാരും തമ്മില്‍ മുഖ്യമന്ത്രിയുടെ സ്വീകരണമുറിയിലാണ് കൂടികാഴ്ച നടത്തിയതെന്ന് ഡി.സി.പി ഹരീന്ദ്ര സിങ് വ്യക്തമാക്കി. സ്വീകരണമുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനക്ക് അയച്ചുവെന്നും ഡി.സി.പി അറിയിച്ചു. ഈ പരിശോധനയിലാണ് ദൃശ്യങ്ങളില്‍ കൃത്രിമം നടന്ന കാര്യം വ്യക്തമായതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.