അടുത്ത മാസം മുതല്‍ ആന്ധ്രയില്‍ കടലാസില്ലാത്ത ഭരണം

Monday 26 February 2018 5:09 pm IST
"undefined"

വിശാഖപട്ടണം: അടുത്ത മാസത്തോടെ ആന്ധ്രയില്‍ സര്‍ക്കാര്‍ ഇടപാടിന് കടലാസ് ഉപയോഗിക്കില്ല, എല്ലാം ഓണ്‍ലൈനാകും. രാജ്യത്ത് ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ആന്ധ്ര. എല്ലാവര്‍ക്കും ഒപ്റ്റിക് ഫൈബര്‍ കണക്ഷന്‍ ലഭ്യമാക്കും, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ നടപ്പാകും. 

നാളത്തെ സാങ്കേതിക വിദ്യയെന്ന വിഷയത്തില്‍ സിഐഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ ആരുടെ ഏതു പ്രശ്നവും ഒറ്റ ഫോണ്‍ വിളിയിലൂടെയോ ഒരു ഓണ്‍ലൈന്‍ ശ്രദ്ധക്ഷണിക്കലിലൂടെയോ പരിഹരിക്കുമെന്ന് നായിഡു പറഞ്ഞു. 2022 ല്‍ ആന്ധ്രയായിരിക്കും ഇന്ത്യയിലെ ഏറ്റവും നിക്ഷേപമുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്ന്. 2029 ല്‍ സംസ്ഥാനത്തെ ഒന്നാമത്തേതും 2050 ല്‍ ലോകത്തെ അഞ്ചില്‍ ഒന്നും ആകും. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെതന്നെ സന്തുഷ്ട ജീവിത സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റുമെന്നും നായിഡു പറഞ്ഞു.

സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 96 പേരുടെ സര്‍ട്ടിഫിക്കറ്റ് ദാനം മുഖ്യമന്ത്രി നടത്തി. മുഖ്യമന്ത്രിയായിരുന്ന മുന്‍ ഭരണകാലത്ത് സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ എതിര്‍ത്ത് സമരം ചെയ്ത ഉദ്യോഗസ്ഥര്‍ ഇന്ന് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഗുണഫലം അനുഭവിക്കുന്നുവെന്ന് നായിഡു ചൂണ്ടിക്കാട്ടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.