തട്ടിപ്പ്: ജ്വല്ലറി ഡയറക്ടര്‍മാര്‍ ഇന്ത്യ വിട്ടു

Tuesday 27 February 2018 2:45 am IST

ന്യൂദല്‍ഹി:  ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍  390 കോടിയുടെ തട്ടിപ്പു നടത്തിയ ജ്വല്ലറിയുടെ ഡയറക്ടര്‍മാര്‍ രാജ്യം വിട്ടതായി സൂചന.  സിബിഐ കേസെടുത്തതിനെത്തുടര്‍ന്ന് ദല്‍ഹി കരോള്‍ ബാഗ്  ദ്വാരക ദാസ് സേദ് ഇന്റര്‍നാഷണല്‍ ജ്വല്ലറി ഡയറക്ടര്‍മാരായ സബ്യ സേത്, റീത സേത്, കൃഷ്ണകുമാര്‍ സിങ്, രവികുമാര്‍ സിങ് എന്നിവര്‍ക്കെതിരെ ഇന്റര്‍പോളിനെ സമീപിക്കാനൊരുങ്ങുകയാണ് സിബിഐ.

ഇവര്‍ എല്ലാവരും ഒരു വര്‍ഷത്തോളമായി ഒളിവിലാണ്. ഡയറക്ടര്‍മാരിലൊരാളായ സബ്യ സേത് ദുബായിലേക്ക് കടന്നതായും സൂചനയുണ്ട്.   2007 മുതല്‍ 2012 വരെയുള്ള കാലത്താണ് ജ്വല്ലറി ബാങ്കില്‍ നിന്ന് 390 കോടി രൂപ വായ്പയെടുത്തത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ജാമ്യപത്രം ഹാജരാക്കി വായ്പയെടുത്തെന്നാണ് കണ്ടെത്തല്‍. എന്നാല്‍ വായ്പ തിരിച്ചടച്ചില്ല.

പിന്നീട് 2014 ല്‍ നിഷ്‌ക്രിയ ആസ്തിയുടെ പട്ടികയില്‍ ഈ വായ്പയും ഉള്‍പ്പെടുത്തി.ബാങ്ക് നടത്തിയ അന്വേഷണത്തില്‍ വ്യാജ കമ്പനികളുടെ പേരിലും ഇവര്‍ ഇടപാടുകള്‍ നടത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.