പാക് ജുഡീഷ്യറിയിലുള്ള വിശ്വാസം പോയി : ഹുസൈന്‍ ഹഖാനി

Tuesday 27 February 2018 2:45 am IST
"undefined"

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുവാന്‍ സമയമായെന്ന് പാക്കിസ്ഥാനിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടുംഭീകരനുമായ ഹാഫീസ് സയ്യീദിനെ സംരക്ഷിക്കുന്നതിലൂടെ പാക് ജുഡീഷറിയോടും നിയമസംവിധാനത്തോടും ലോകത്തിനുള്ള എല്ലാ ബഹുമാനവും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. 

ഹാഫിസിനെ കൂടാതെ ദാവൂദ് ഇബ്രാഹിം, സിറാജ് ഹഖാനി, മസൂദ് അസര്‍ എന്നിവരെയും നിയമസംവിധാനം ദുരൂപയോഗം ചെയ്ത് രാഷ്ട്രീയത്തിനായി സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹുസൈന്‍ ഹഖാനിയൈ അറസ്റ്റ് ചെയ്തണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്റര്‍പോളിന് കത്തെഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ റെഡ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണെന്നും പാക്കിസ്ഥാന്‍ പറയുന്നത്. 

പാക്കിസ്ഥാന്റെ രാഷ്ട്രീയത്തെ വിമര്‍ശിച്ചതിനാലാണ് തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഹഖാനി പറഞ്ഞു. പാക് പത്രങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിനായി ഇത്തരം കത്തുകള്‍ പാക് ഏജന്‍സികള്‍ നിരന്തരം അയക്കാറുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങളോട് പാക്കിസ്ഥാന് യാതൊരു ബഹുമാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളില്‍ ഇന്റര്‍പോള്‍ ഇടപെടാറില്ലെന്നും ഹഖാനി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.