സൗദിയില്‍ സത്രീകള്‍ക്ക് ഇനി സൈന്യത്തില്‍ ചേരാം

Tuesday 27 February 2018 2:45 am IST
"undefined"

റിയാദ്:  സൈന്യത്തില്‍ ഇനി സ്ത്രീകള്‍ക്കും ഭാഗമാകാം എന്ന ചരിത്രപ്രധാനമായ പ്രഖ്യാപനവുമായി സൗദി അറേബ്യന്‍ ഭരണകൂടം. കിരീടാവകാശിയായ  സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കം കുറിച്ച സൗദി അറേബ്യ വിഷന്‍ 2030 എന്ന സാമൂഹിക പരിപാടിയുടെ ഭാഗമായാണ് സ്ത്രീകളെ സേനയിലെടുക്കാനുള്ള പുതിയ തീരുമാനം. റിയാദ്, മക്കാ, അല്‍-ഖുസെയിം, അല്‍ മദീന എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്ക് സൈനിക തസ്തികയിലേക്ക് അപേക്ഷിക്കാം.

സൗദി ജനറല്‍ സെക്യൂരിറ്റി ഡിവിഷന്‍ ഞായറാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപേക്ഷ നല്‍കുന്ന വനിതകള്‍ 25നും 35നും മധ്യേ പ്രായമുള്ളവരും സൗദിയില്‍ ജനിച്ചു വളര്‍ന്നവരുമായിരിക്കണം,  ഹൈസ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും ഉണ്ടാകണം, വൈദ്യപരിശോധനയ്ക്ക് വിധേയരാകണം എന്നിങ്ങനെ അധികൃതര്‍ മുന്നോട്ട് വെച്ചിട്ടുള്ള 12 നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ സൈന്യത്തിന്റെ ഭാഗമാകാന്‍ സാധിക്കൂ.

സ്ത്രീകളുടെ സാമ്പത്തികമായ ഉന്നമനം കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് സൗദി രാജകുമാരന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സമ്പൂര്‍ണ്ണ നവോദ്ധാനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ട്രാഫിക് പോലീസ് വിഭാഗം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍  തൊഴിലിനായി  അപേക്ഷിക്കുവാനും സൗദി ഇതിനോടകം അനുവാദം നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.