മന്ത്രി ബാലന്റെ വീട്ടിലേക്ക് എബിവിപിയുടെ കാല്‍നടയാത്ര

Tuesday 27 February 2018 2:45 am IST

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തിലെ വനവാസികള്‍ക്കെതിരെ നടക്കുന്ന കൊലപാതക, പീഡനങ്ങള്‍ക്കെതിരെ  എബിവിപി  സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടറി  പി .ശ്യാംരാജ് നയിക്കുന്ന കാല്‍നടയാത്ര  നാളെ അട്ടപ്പാടിയില്‍ നിന്ന്  ആരംഭിച്ച് മാര്‍ച്ച് 2 ന് മന്ത്രി എ.കെ ബാലന്റെ വീട്ടുപടിക്കല്‍ അവസാനിക്കും. 

മധുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുക,  മന്ത്രി എ.കെ. ബാലന്‍ രാജിവെക്കുക, അട്ടപ്പാടിയില്‍  നടന്ന 64 വനവാസി കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുക,  വനവാസി വിഭാവങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാല്‍നട യാത്ര നടത്തുന്നതെന്ന് എബിവിപി സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.