തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും കുറഞ്ഞെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കണ്ണൂരില്‍ മുപ്പത് ശതമാനം അക്രമങ്ങള്‍ കുറഞ്ഞു. 2016ല്‍ ഏഴുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ 2017ല്‍ രണ്ടു പേര് കൊല്ലപ്പെട്ടു.
ആരും കൊല്ലപ്പെടരുതെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയശേഷം 23 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: