കയര്‍മേഖലയില്‍ ടിവിക്ക് ശേഷം ഒന്നും നടന്നില്ല: കാനം

Tuesday 27 February 2018 1:39 am IST


മുഹമ്മ: കയര്‍ മേഖലയില്‍ ടി.വി.തോമസ് വ്യവസായ മന്ത്രിയായരുന്നപ്പോള്‍ നടത്തിയ വികസനമല്ലാതെ മറ്റ് അത്ഭുതമൊന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്റെ ഓഫീസായ കെ.വി.വൈദ്യര്‍ സ്മാരകത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
 കയര്‍ മേഖലയില്‍ എല്ലാവരും നന്നായി വര്‍ത്തമാനം പറയുന്നവരാണ്.കയര്‍ രംഗത്തെ സഹകരണ പ്രസ്ഥാനങ്ങളെ പോലും നേരാംവഴി കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നത് സ്വയംവിമര്‍ശനപരമായി സമ്മതിക്കുന്നു. യന്ത്രവത്കരണം കൊണ്ടു വന്നപ്പോള്‍ സമരം നടത്തിയവരാണെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. ചകിരി അടിക്കുന്ന യന്ത്രങ്ങള്‍ തേടി നാം തമിഴ് നാട്ടില്‍ ചെന്നപ്പോള്‍ അവിടത്തെ ചകിരി മുഴുവനും ചൈനയിലെത്തി. 
 ഇവിടത്തെ കയര്‍ മുതലാളിമാരും ഇപ്പോള്‍ തമിഴ്നാട്ടില്‍ ഫാക്ടറി തുടങ്ങുകയാണ്. പരമ്പരാഗത വ്യവസായ മേഖലകളെ വേണ്ടരീതിയില്‍ സംരക്ഷിക്കാനോ നവീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും കാനം പറഞ്ഞു.യൂണിയന്‍ പ്രസിഡന്റ് എന്‍.പി.കമലാധരന്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.