കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച് ധവളപത്രം വേണമെന്ന് കുമ്മനം

Tuesday 27 February 2018 2:45 am IST
"undefined"

കല്‍പ്പറ്റ: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച് ധവളപത്രം വേണമെന്ന് ബിജെപി സംസ്ഥാന കുമ്മനം രാജശേഖരന്‍. വികാസ് യാത്രയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും കാലം കൊണ്ട് അട്ടപ്പാടിയില്‍ മാത്രം ഇരുപതിനായിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വനവാസികള്‍ക്ക് എത്രത്തോളം ഗുണം കിട്ടിയെന്നത് ചിന്തിക്കണം. കേരളത്തില്‍ വനവാസികള്‍ക്കും താഴെ തട്ടിലുള്ളവര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

നിയമപ്രകാരമുള്ള ചെലവഴിക്കലോ കണക്ക് പരിശോധനയോ കേരളത്തിലില്ല. സര്‍വ്വത്ര അഴിമതിയാണ്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ അട്ടപ്പാടിയിലും മണ്ണാര്‍ക്കാടും രണ്ടു പേരെ കൊന്നൊടുക്കി. രണ്ടിലും സിപിഐ, സിപിഐ(എം) പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ട്. കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിനെ പോലും ചവിട്ടിക്കൊന്നു. 

 ഇതിനു മുന്‍പും അട്ടപ്പാടി പ്രദേശത്ത് അനേകം കൊലകള്‍ നടന്നിട്ടുണ്ട്. ചുട്ടുകൊല്ലുക വരെ ചെയ്തിട്ടുണ്ട്. വനവാസികളായതിനാല്‍ എല്ലാം മൂടിവയ്ക്കപ്പെട്ടു. ഇതെല്ലാം ജുഡീഷ്യല്‍ അന്വേഷണത്തിനു വിടണം. ബിജെപി ഇക്കാലമത്രയും പറഞ്ഞ ചുവപ്പു ഭീകരത ഭരണത്തിന്റെ ഒത്താശയോടെ കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. മാര്‍കിസ്റ്റു പാര്‍ട്ടി ഉള്‍പ്പെട്ടു നടന്ന കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ കാരണം ഗൂഡാലോചനയില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ തന്നെ അകപ്പെടും എന്നതുകൊണ്ടാണെന്നും കുമ്മനം വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദകുമാര്‍,പി.സി.മോഹനന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.