ഷുഹൈബ് വധം: മുഖ്യമന്ത്രിയുടെ അഭിപ്രായം അറിയണം - വി.മുരളീധരന്‍

Tuesday 27 February 2018 2:45 am IST

തിരുവനന്തപുരം : ഷുഹൈബ് വധം സിബിഐക്ക് വിടില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം സിപിഎം നേതാക്കള്‍ സംഭവത്തില്‍ പങ്കാളികളാണെന്ന് അറിഞ്ഞതുകൊണ്ടാണോ എന്ന്  വ്യക്തമാക്കണമെന്ന്  ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. 

സിബിഐ ഉള്‍പ്പെടെ ഏത് ഏജന്‍സിയെക്കൊണ്ടുവേണമെങ്കിലും ഷുഹൈബ് വധം അന്വേഷിപ്പിക്കാമെന്നാണ് മന്ത്രി എ.കെ ബാലന്‍ നേരത്തെ പറഞ്ഞത്. പക്ഷേ അതില്‍നിന്നും വ്യത്യസ്തമായ നിലപാടാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ ഷുഹൈബ് വധത്തില്‍ പങ്കാളികളാണെന്ന് മനസിലാക്കിയതുകൊണ്ടാണോ സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  തന്നെ വ്യക്തമാക്കണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.