ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നാളെ അട്ടപ്പാടിയില്‍

Monday 26 February 2018 8:59 pm IST
"undefined"

ന്യൂദല്‍ഹി: മോഷണമാരോപിച്ച് വനവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കും. ചെയര്‍മാന്‍ നന്ദകുമാര്‍ സായിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയുള്‍പ്പെടെ മൂന്നംഗ സംഘം രാവിലെ ഒന്‍പത് മണിയോടെ സംഭവ സ്ഥലത്തെത്തും. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ പാലക്കാടെത്തിയ ഇവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് സാക്ഷരത ഏറെയുള്ള കേരളത്തില്‍ നടന്ന മധുവിന്റെ ക1ലപാതകമെന്ന് പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനസൂയ ഒയ്ഷി നേരത്തെ പ്രതികരിച്ചിരുന്നു. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.