തെങ്ങണാല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ കൊടിയേറി

Tuesday 27 February 2018 2:00 am IST
തെങ്ങണാല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

 

ചങ്ങനാശേരി: തെങ്ങണാല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് ആറ് വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴിന് ഉഷഃപൂജ, എട്ടിന് ശിവപുരാണ പാരായണം, വൈകിട്ട് 7.15ന് ശ്രീഭൂതബലി, 8.30ന് കൊടിക്കീഴില്‍ വിളക്ക് എന്നിവ നടക്കും. 28 മുതല്‍ രാവിലെ 11ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, മാര്‍ച്ച് ഒന്നിന് രാത്രി ഒന്‍പതിന് വില്ലടിച്ചാന്‍ പാട്ട്, രണ്ടിന് രാത്രി ഏഴിന് സംഗീത സദസ്സ്, മൂന്നിന് രാത്രി എട്ടിന് നാടകം, നാലിന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം, 7.30 ന് മേജര്‍സെറ്റ് കഥകളി. അഞ്ചിന് രാത്രി ഏഴിന് സേവ, 11ന് പള്ളിവേട്ട നായാട്ട്, 11.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. ആറിന് 3.30ന് മാടപ്പള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, വൈകിട്ട് ആറിന് ആറാട്ട് എഴുന്നള്ളത്ത്, 8.30 ന് തെങ്ങണാ കവലയില്‍ ആറാട്ട് സ്വീകരണം, 10.15ന് കൊടിയിറക്ക്, 10.30ന് ആറാട്ട് കലശം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.