കോട്ടയം: നാഗമ്പടം സ്റ്റേഡിയം ജംങ്ഷനിലെ ടാറിങ് പൂര്‍ത്തിയായതോടെ എംസി റോഡ് വികസനത്തിന്റെ ഭാഗമായുള്ള നഗരത്തില്‍ കെഎസ്ടിപി നടത്തുന്ന ടാറിങ് പൂര്‍ത്തിയായി.
മുപ്പതോളം തൊഴിലാളികള്‍ ടാറിങ്ങിനുണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ പണികള്‍ പൂര്‍ത്തിയാക്കാന്‍ 12 മണിക്കൂര്‍ വേണ്ടിവന്നു.
ഒരു അടി ഉയരവും എട്ട് മീറ്റര്‍ വ്യാസവുമുള്ള റൗണ്ടാനയാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. റൗണ്ടാനയില്‍ മണ്ണ് നിറയ്ക്കുന്ന പണികള്‍ പിന്നീട് നടക്കും.
ഞായറാഴ്ച രാത്രി എട്ടരയോടെ എംസി റോഡില്‍ നാഗമ്പടം ഭാഗത്ത് ഗതാഗതം തുടങ്ങി. രാവിലെ എംസി റോഡിലെ ടാറിങ് പൂര്‍ത്തിയായി. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് റോഡില്‍ എല്‍ഐസി ഓഫിസ് ഭാഗത്തേയും നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ കവാടം ഭാഗത്തെ ടാറിങും നടത്തി. എട്ടരയോടെ റോഡ് പൂര്‍ണമായും ഗതാഗതത്തിന് തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: