ഓട്ടോ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവം ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

Tuesday 27 February 2018 2:00 am IST
കെഎസ്ആര്‍ടിസിക്ക് സമീപം ഓട്ടോഡ്രൈവര്‍മാരുടെ കയ്യേറ്റത്തിനിരയായ ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തിരുവനന്തപുരം ആനയറ സ്വദേശി പി. ശിവബാബു ആണ് പരാതി നല്‍കിയത്.

 

കോട്ടയം: കെഎസ്ആര്‍ടിസിക്ക് സമീപം ഓട്ടോഡ്രൈവര്‍മാരുടെ കയ്യേറ്റത്തിനിരയായ ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തിരുവനന്തപുരം ആനയറ സ്വദേശി പി. ശിവബാബു ആണ് പരാതി നല്‍കിയത്. 

22ന് വൈകുന്നേരം ആറുമണിയോടെയാണ് വൈക്കം ഉല്ലല ക്ഷേത്രത്തിലേക്ക് പോകാനെത്തിയ ശിവബാബുവിനെയും കെഎസ്ഇബി സബ്എന്‍ജിനീയറായ ഭാര്യ പത്മഷീജയേയും കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ വെച്ച് ഓട്ടോറിക്ഷത്തൊഴിലാളികള്‍ കയ്യേറ്റം ചെയ്തത്. തന്നോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭാര്യയെ അസഭ്യം പറഞ്ഞതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം കണ്ട് സ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതിനെക്കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുന്നത് പകര്‍ത്താനെത്തിയപ്പോള്‍ തന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു. യാത്ര ചെയ്യുന്ന വാഹനം ഏതെന്ന് തീരുമാനിക്കാനും അത് പിടിക്കാനുമുളള സ്വാതന്ത്ര്യവും യാത്രികനുണ്ട്. സംഭവത്തെക്കുറിച്ച് വന്ന പത്രങ്ങളുടെ കോപ്പിയും പരാതിയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്്. ഉല്ലലയിലേക്ക് പോകാന്‍ ആ ഓട്ടോറിക്ഷയില്‍ കയറുകയും ഉടന്‍ തന്നെ ബസ്സ്റ്റാന്റിന് സമീപമുളള ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ ചാടി വീഴുകയും ഓട്ടോക്കാരനെ ആക്രമിക്കുവാനും ശ്രമിച്ചെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.