കൊച്ചി മെട്രോ സ്റ്റേഷന്‍ സിനിമ ചിത്രീകരണം

Tuesday 27 February 2018 2:00 am IST

കൊച്ചി: ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേദിയായി കൊച്ചി മെട്രോ സ്റ്റേഷന്‍. തെലുങ്ക് ചിത്രം 'ലവറി'ന്റെ ഷൂട്ടിങാണ് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നടക്കുന്നത്. നേരത്തെ ഏതാനും പരസ്യചിത്രങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും സിനിമാ ചിത്രീകരണം ആദ്യമാണ്.

ചിത്രത്തിലെ ഒരു ഗാനരംഗമാണ് മെട്രോ സ്റ്റേഷനില്‍ ചിത്രീകരിക്കുന്നത്. ഇടപ്പള്ളി സ്റ്റേഷന് മുന്നിലും പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ചിത്രീകരണം നടന്നു. യുവനടന്‍ രാജ് തരുണ്‍ നായകനാകുന്ന ചിത്രമാണ് 'ലവര്‍'. അനീഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിദ്ദി കുമാറാണ് നായിക. കുട്ടനാട്, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷമാണ് തെലുങ്കു സിനിമാസംഘം മെട്രോ സ്റ്റേഷനില്‍ എത്തിയത്. മെട്രോയിലെ ചിത്രീകരണത്തിന് മണിക്കൂറിനാണ് തുക ഈടാക്കുന്നത്. 

അധികൃതരില്‍ നിന്നും അനുമതി വാങ്ങി അക്കൗണ്ടില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചാല്‍ ആര്‍ക്കും മെട്രോ സ്റ്റേഷനില്‍ ചിത്രീകരണം നടത്താം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.