ലീഗ് പ്രവര്‍ത്തകന്റെ കൊല: ഹര്‍ത്താലില്‍ വ്യാപക അക്രമം

Tuesday 27 February 2018 2:45 am IST

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗ്പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലീഗ് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമം. മണ്ണാര്‍ക്കാട് വാര്‍ഡ് കൗണ്‍സിലര്‍ വരോടന്‍ സിറാജുദ്ദിന്റെ മകനായ സഫീറാണ് ഞായറാഴ്ച രാത്രി കുത്തേറ്റു മരിച്ചത്. സംഭവത്തോടനുബന്ധിച്ച് സിപിഐ പ്രവര്‍ത്തകരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്തിപ്പുഴ സ്വദേശികളായ ബഷീര്‍, ഷര്‍ജിന്‍, കല്ലായി റഷീദ്, സുബയര്‍, അജീഷ് എന്നിവരാണ് പിടിയിലായത്. കല്ലടിക്കോടുമുതല്‍ ആര്യമ്പാവ് വരെ റോഡില്‍ പോസ്റ്റുകളും കല്ലുകളും നിരത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗത തടസ്സമുണ്ടാക്കി. കോടതിപ്പടിയില്‍ കൊല നടന്ന ഭാഗത്ത് രാവിലെ മുതല്‍ പോലീസ്സും നാട്ടുകാരും തടിച്ച്കൂടിയിരുന്നു. അലനല്ലൂരിലെ ഒരുകടയിലെ സാധനങ്ങള്‍ എല്ലാം പുറത്ത് വലിച്ചെറിഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ അവയെല്ലാം തീയിട്ടു നശിപ്പിച്ചു.

പല ഭാഗത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായി. അമൃത ടിവി ചാനലിന്റെ വാഹനം ആക്രമിച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും റിപ്പോര്‍ട്ടര്‍ ബിനീഷ്, ക്യാമറാമാന്‍ അനുരാഗ് എന്നിവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.