'കരിഷ്മ'യുടെ തല കുടുങ്ങി

Tuesday 27 February 2018 2:00 am IST

കളമശ്ശേരി: ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ ഓമനിച്ച് വളര്‍ത്തുന്ന കരിഷ്മ എന്ന നായയുടെ തല വാട്ടര്‍  ഡിസ്‌പെന്‍സറിന്റെ ഉള്ളില്‍ കുടുങ്ങി. ഇന്ന് വൈകിട്ട് 5.30നാണ് സംഭവം. നായയുടെ തല പുറത്തെടുക്കാന്‍ പോലീസുകാരും നാട്ടുകാരായ ചില ചെറുപ്പക്കാരും ചേര്‍ന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിഞ്ഞില്ല. തുടര്‍ന്ന് ഏലൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. 

ഏലൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും ഇന്‍ ചാര്‍ജ്ജ് പി.എസ്. സുധീര്‍ ലാലിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സ്റ്റീഫന്‍ എം.വി. ശ്രീരാജ്, ആര്‍. ഷമീര്‍, ജെ. പ്രജോഷ്, വി.എ. ബിജോയ് ഈ നാശു, സജിന്‍, അയൂബ് എന്നിവരെത്തി. ഷിയേര്‍സ്, ആക് സ്സോ ബ്ലേഡ് എന്നിവ ഉപയോഗിച്ച് ഡിസ്‌പെന്‍സര്‍ കട്ട് ചെയ്ത് മാറ്റി നായയുടെ തല ഊരിയെടുത്തു. 

സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നും ഇഴജന്തുക്കളും മറ്റും സ്റ്റേഷനിലേക്ക് വന്നാല്‍ ഒന്നിനെപ്പോലും കോമ്പൗണ്ടിലേക്ക് കയറ്റാന്‍ കരിഷ്മ അനുവദിക്കില്ല. രാത്രിയും പകലുമായി 24 മണിക്കൂര്‍ ഡ്യൂട്ടിയാണ് കരിഷ്മയ്ക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.