മൂന്നരക്കിലോ സ്വര്‍ണം പിടികൂടി

Tuesday 27 February 2018 2:45 am IST

ചെങ്ങന്നൂര്‍: മതിയായ രേഖകളില്ലാതെ കടത്തിയ 3.5 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. മുംബൈ സ്വദേശികളായ സഞ്ജയ് പാണ്ഡേ, ഹരികൃഷ്ണന്‍ എന്നിവരില്‍ നിന്നാണ് ചരക്ക് സേവനനികുതി ഇന്റലിജന്‍സ് വിഭാഗം ആഭരണങ്ങള്‍ പിടിച്ചെടുത്തത്. കായംകുളത്തെ സ്വര്‍ണ്ണക്കടയില്‍ വിതരണത്തിന് എത്തിച്ചതാണ് ഇവയെന്ന് അധികൃതര്‍ പറഞ്ഞു.

നികുതിയിനത്തില്‍ 7.8 ലക്ഷം രൂപ ഈടാക്കിയ ശേഷം ആഭരണങ്ങള്‍ വിട്ടു നല്‍കി. ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഓഫീസര്‍ ബോബി ഉമ്മന്‍, ഇന്‍സ്പെക്ടര്‍മാരായ പി. ബാബു, എസ്.കെ. ശ്യാംകുമാര്‍, കെ.ആര്‍. രാജേഷ്,  സജീവന്‍, ബിനി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.