ബസ്സില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ പിടിവീഴും

Tuesday 27 February 2018 2:00 am IST

കാക്കനാട്: സ്വകാര്യ ബസുകളില്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ കയ്യടക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. എറണാകുളം ആര്‍ടിഒ റെജി പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഷാഡോ പട്രോളിങ് സംഘം ബസുകളില്‍ പരിശോധന നടത്തും. വരും ദിവസങ്ങളില്‍ കാക്കനാട്, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായിരിക്കും പരിശോധന. അതിനിടെ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സീറ്റുകള്‍ സംവരണം ചെയ്യാതെ സര്‍വീസ് നടത്തിയ ബസ്സുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീഴും. ബസ്സുകളിലെ മൊത്തം സീറ്റുകളുടെ 20 ശതമാനം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാറ്റിവെക്കണം.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.