വനവാസികളുടെ ഉയിര് കവരാന്‍ രാഷ്ട്രീയക്കാര്‍ കൂട്ട്: ഡോ. രാധാകൃഷ്ണന്‍

Tuesday 27 February 2018 2:00 am IST

കൊച്ചി: വനവാസിയുടെ ഊരും ഉയിരും നാടുവാസികള്‍ കവര്‍ന്നെടുക്കുന്നതിന് കേരളത്തിലെ അംഗീകൃത രാഷ്ടീയകക്ഷികള്‍ എല്ലാം ഉളിഞ്ഞും തെളിഞ്ഞും കൂട്ടുനില്‍ക്കുന്ന അവസ്ഥയാണെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍. 

മധുവിന്റെ മരണത്തിന് രാഷ്ട്രീയ കക്ഷികള്‍ക്കും ജാതി മത ശക്തികള്‍ക്കും പരോക്ഷമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ മിത്ര ഫൗണ്ടേഷന്‍ കൊച്ചി പനമ്പിള്ളി നഗറില്‍ സംഘടിച്ച ആരോഗ്യമിത്ര എന്ന ആദിവാസി ആഹാര വിഭവ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

വനവാസികളുടെ ആഹാരരീതികള്‍ പരിചയപ്പെടുത്തുന്നതിലൂടെ ജീവിത ശൈലീ രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍  കഴിയുമെന്ന് ആരോഗ്യമിത്ര പരിപാടിയുടെ ചെയര്‍ പേഴ്‌സണ്‍  സില്‍വി വിജയന്‍  പറഞ്ഞു. 

പരിപാടിയുടെ ഭാഗമായിട്ടുള്ള ആദ്യ വില്‍പന  പനമ്പിള്ളി നഗറില്‍ നടന്ന ചടങ്ങില്‍ നന്ദിനി ഭായ് കമ്മത്തിന് ആഹാര വിഭവങ്ങള്‍ നല്‍കി ഡോ. കെ.എസ് . രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 

ചടങ്ങില്‍ ഗീത ശ്രീകുമാര്‍ അനുപമ, പ്രവീണ്‍, ഉന്മേഷ്, പി. രാമചന്ദ്രന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.