ചെല്‍സിക്ക് തോല്‍വി

Monday 26 February 2018 10:52 pm IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് നീലപ്പടയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തത്. ആദ്യം ലീഡ് നേടിയ ശേഷമാണ് ചെല്‍സി തോല്‍വി വഴങ്ങിയത്.

32-ാം മിനിറ്റില്‍ വില്യന്റെ ഗോളിലൂടെ ചെല്‍സി ലീഡ് നേടി. ലീഡ് വഴങ്ങിയതോടെ മുന്നേറ്റം ശക്തമാക്കി തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 39-ാം മിനിറ്റില്‍ റൊമേലു ലുകാകുവിലൂടെ സമനില പിടിച്ചു. പിന്നീട് 75-ാം മിനിറ്റില്‍ ജെസ്സെ ലിങ്ഗാര്‍ഡും ലക്ഷ്യം കണ്ടതോടെ വിജയം യുണൈറ്റഡിനൊപ്പമായി. ജയത്തോടെ 28 കളികളില്‍ നിന്ന് 59 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലിനെ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനം ഹോട്‌സ്പറും തോല്‍പ്പിച്ചു. സമനിലയില്‍ കലാശിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ 88-ാം മിനിറ്റില്‍ ഹാരി കെയ്‌നാണ് ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ 28 കളികളില്‍ നിന്ന് 55 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്തേക്കുയര്‍ന്നു. 53 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.