തിരുവനന്തപുരം: വനവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സര്‍ക്കാരിനുളള പങ്കില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്ന് രാവിലെ മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും.
മന്ത്രി എ.കെ.ബാലന് രാജിവയ്ക്കുക, പട്ടികജാതി,വര്‍ഗ്ഗ ക്ഷേമത്തിനായി സര്‍ക്കാര്‍ ചിലവഴിച്ചതായി അവകാശപ്പെടുന്ന തുക സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുക, മധുവിന്റെ കുടുംബത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ അനുവദിക്കുക, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി അദ്ധ്യക്ഷന്റെ ഉപവാസം.
ബിജെപി പട്ടികവര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തിസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രിയുമായ റാംവിചാര്‍ നേതാം എംപി ഉപവാസ സമരം രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സി.കെ.ജാനു, പി.സി.തോമസ് തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: