നാഗാലാന്‍ഡ്, മേഘാലയ ; വോട്ടെടുപ്പ് തുടങ്ങി

Tuesday 27 February 2018 7:57 am IST
"undefined"

ന്യൂദൽഹി: മേ​ഘാ​ല​യ, നാ​ഗാ​ലാ​ന്‍​ഡ്​​​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പിലെ വോട്ടെടുപ്പ്​ തുടങ്ങി.  ഇ​​​രു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും 59 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്നത്. രാ​വി​ലെ​ ഏ​ഴ്​ മു​ത​ല്‍ നാ​ലു മ​ണി​വ​രെ​യാ​ണ്​ വോട്ടെ​ടു​പ്പ്. എ​ന്നാ​ല്‍, നാ​ഗാ​ലാ​ന്‍​ഡിലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ളി​ങ്​ സ​മ​യം മൂ​ന്ന്​ മ​ണി​യോ​ടെ സ​മാ​പി​ക്കും.

നാ​​​ഗാ​​​ലാ​​​ന്‍​​​ഡി​​​ല്‍ ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ സ്ഥാ​​​നാ​​​ര്‍​​​ഥി എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. മേ​​​ഘാ​​​ല​​​യ​​​യി​​​ല്‍ സ്ഥാ​​​നാ​​​ര്‍​​​ഥി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്ന് ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മാ​​​ര്‍​​​ച്ച്‌ മൂ​​​ന്നി​​​നു ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.

നാഗാലാന്‍ഡില്‍ ബിജെപി നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസ്‌വ് പാര്‍ട്ടി (എന്‍ഡിപിപി)യുമായി സഖ്യത്തിലാണ്. ഭരണത്തിലുള്ള നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായാണ് മുഖ്യ മത്സരം.  മേഘാലയയില്‍ മുകുള്‍ സങ്മ നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇറക്കി ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. 

എന്‍സിപി സാങ്മ വിഭാഗം, കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നിവര്‍ ബിജെപിക്കൊപ്പമാണ്. മേഘാലയയില്‍ ബിജെപി ഭരണം പിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വോട്ടെടുപ്പുകഴിഞ്ഞ ത്രിപുരയിലേതുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച്‌ മൂന്നിന് ഉച്ചയോടെ മൂന്നു സംസ്ഥാനങ്ങളിലെ അടുത്ത ഭരകക്ഷിയോ മുന്നണിയോ ആരെന്ന് അറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.