ന്യൂഗിനിയ: പാപ്പുവ ന്യൂഗിനിയയിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 31 പേർ കൊല്ലപ്പെട്ടു. 300 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഉറവിടം എങ്ക പ്രവിശ്യയിലെ കിഴക്കൻ പ്രൊഗ്രെരയിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച അർധരാത്രിയോടുകൂടി തുടങ്ങിയ ചെറിയ പ്രകമ്പനങ്ങൾ ചൊവ്വാഴ്ച വെളുപ്പിന് ശക്തമാകുകയായിരുന്നു. അപകട പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. നാല് പ്രവിശ്യകളിലുമായി നാല് ലക്ഷത്തോളം പേർ വസിക്കുന്ന ദ്വീപ് രാജ്യമാണ് പാപ്പുവ ന്യൂഗിനിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: