ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകര്‍ തമ്മിലുള്ള തര്‍ക്കം വൈറലാകുന്നു

Tuesday 27 February 2018 10:22 am IST
"undefined"

ലാഹോര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകര്‍ തമ്മില്‍ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  പാകിസ്താനിലെ സിറ്റി 42 എന്ന വാര്‍ത്ത ചാനലിലാണ് അവതാരകര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായത്. 

വാര്‍ത്താ പരിപാടിക്കിടെ സഹ അവതാരകയുടെ സംസാരത്തില്‍ രോഷം പൂണ്ട അവതാരകന്‍ ഇവരുടയൊപ്പം ഞാന്‍ എങ്ങെനെ ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുമെന്ന് പ്രൊഡക്ഷന്‍ വിഭാഗത്തിനോട് ദേഷ്യത്തില്‍ ചോദിക്കുന്നത് മുതലാണ് വിഡിയോ ആരംഭിക്കുന്നത്. ഞാന്‍ താങ്കളുടെ സംസാരത്തിലെ ടോണ്‍ ആണ് പറഞ്ഞതെന്ന് വനിതാ അവതാരക ദേഷ്യത്തില്‍ മറുപടി പറയുന്നു. റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവതാരകന്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാനും സാധിക്കുന്നുണ്ട്.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ സംഗതി വൈറല്‍. ഇതാദ്യമായാണ് ഒരു വാര്‍ത്ത ചാനലില്‍ നിന്നും ഇത്തരത്തിലൊരു വിഡിയോ പ്രചരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.