ന്യൂദൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്‍ഡില്‍ ബോംബാക്രമണം. സംസ്ഥാനത്തെ മൊന് ജില്ലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ടിസിത്തിലെ ഒരു പോളിങ് ബൂത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നാഗാലാന്‍ഡിന് പുറമെ മേഘാലയായിലും തൈരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രണ്ടിടത്തും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. എന്നാല്‍, നാഗാലാന്‍ഡിലെ ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: