നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍‌വലിച്ചു

Tuesday 27 February 2018 10:41 am IST

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍‌വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വി.ശിവന്‍‌കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്. 

കേസ് പിന്‍വലിക്കുന്നതിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നുവെങ്കിലും പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇടതുപക്ഷത്തെ ആറ് എംഎല്‍എമാര്‍ക്കെതിരെയായിരുന്നു അന്ന് മ്യൂസിയം പോലീസ് കെസെടുത്തിരുന്നത്. സ്പീക്കറുടെ ഡയസും ചെയറും വലിച്ചെറിഞ്ഞതുള്‍പ്പെടെ വ്യാപക നാശനഷ്ടമായിരുന്നു അന്ന് നിയമസഭയില്‍ നടന്നിരുന്നത്. 

മുന്‍ എം.എല്‍.എയായ വി. ശിവന്‍കുട്ടിയായിരുന്നു കേസിലെ ഒന്നാം പ്രതി. പൊതുമുതല്‍ നശിപ്പിക്കുക, നിയമസഭയെ അവഹേളിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. അന്നത്തെ എം.എല്‍.എമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, ​കെ. അജിത്​, കുഞ്ഞഹമ്മദ്​, സി.കെ സദാശിവന്‍ എന്നിവരും കേസില്‍ പ്രതികളായിരുന്നു. സര്‍ക്കാര്‍ മാറിയപ്പോള്‍ കേസ്​ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ശിവന്‍കുട്ടി അപേക്ഷ നല്‍കുകയായിരുന്നു. 

കേസ്​ പിന്‍വലിക്കാന്‍ തീരുമാനിച്ച വിവരം തിരുവനന്തപുരം ചീഫ്​ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്​ കോടതിയെ സര്‍ക്കാര്‍ അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.