ബോണി കപൂറിനെ ചോദ്യം ചെയ്തു; ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തേക്കും

Tuesday 27 February 2018 10:51 am IST
ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു.
"undefined"

ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തു. ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യം ചെയ്തത്. മൂന്നുമണിക്കൂറോളം ബോണികപൂറിനെ ബര്‍ദുബായി പോലീസ്റ്റേഷനില്‍ ചോദ്യംചെയ്തുവെന്നാണ് വിവരം. 

മരണസമയത്ത് ബോണി കപൂര്‍ ശ്രീദേവി താമസിച്ചിരുന്ന എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു. പ്രോസിക്യൂഷന്‍റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍  അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല. 

അതേ സമയം പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. ദുബായി പോലീസ് ഹെഡ്കോര്‍ട്ടേര്‍സില്‍ ശ്രീദേവിയുടെ പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാലുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം രാത്രി ഏറെവൈകി അടിയന്തരയോഗം ചേര്‍ന്നിരുന്നു.  

പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള അനുമതിപത്രം ഫോറന്‍സിക് ലാബിന് കൈമാറും. തുടര്‍ന്ന് എംബാമിംഗ് ചെയ്യും. ഇതൊക്കെ സാധരണ ഗതിയില്‍ നടന്നാല്‍ തന്നെയും ഉച്ചകഴിഞ്ഞേ മൃതദേഹം മുബൈയിലെത്തിക്കാന്‍ കഴിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.