കുമ്മനത്തിന്റെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു

Tuesday 27 February 2018 11:37 am IST

തിരുവനന്തപുരം: വനവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍  സര്‍ക്കാരിനുളള  പങ്കില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഉപവാസം സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങി. പട്ടിക വര്‍ഗ്ഗ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ റാം വിചാര്‍ നേതം ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സി.കെ.ജാനു, പി.സി.തോമസ് തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിക്കും.

മന്ത്രി എ.കെ.ബാലന്‍ രാജിവയ്ക്കുക, പട്ടികജാതി,വര്‍ഗ്ഗ ക്ഷേമത്തിനായി  സര്‍ക്കാര്‍ ചിലവഴിച്ചതായി അവകാശപ്പെടുന്ന തുക സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുക, മധുവിന്റെ കുടുംബത്തിന് ഇരുപത്തഞ്ച് ലക്ഷം രൂപ അനുവദിക്കുക, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി അദ്ധ്യക്ഷന്റെ ഉപവാസം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.